ഓർത്തഡോക്സ് സഭ : മെത്രാപ്പോലീത്തമാരുടെ തിരഞ്ഞെടുപ്പ് നാളെ

മലങ്കര ഓർത്തഡോക്സ് സഭയിലേക്കു പുതിയ 4 മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നാളെ. പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിലും വെട്ടിക്കൽ സെൻ്റ് തോമസ് ദയറയിലെ സെന്റ് ഗ്രിഗോറിയോസ് നഗറിലുമാണ് സഭയുടെ പാർലമെന്റായ നസ്രാണി പള്ളിയോഗം നടക്കുന്നത്. അസോസിയേഷൻ യോഗത്തിനു മുന്നോടിയായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തി.

ഡോ.യാക്കോബ് മാർ ഐറേനിയസ്, സഖറിയ മാർ സേവേറിയോസ്, വൈദിക ട്രസ്‌റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്‌റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തുട ങ്ങിയവർ പങ്കെടുത്തു. അസോസിയേ ഷൻ നടക്കുന്ന ഗ്രിഗോറിയോസ് നഗറിൽ വിശാലമായും പന്തലും ഒരുങ്ങിക്ക ഴിഞ്ഞു.

നാളെ രാവിലെ മുളന്തുരുത്തി മാർ തോമൻ പള്ളിയിൽ കുർബാനയ്ക്കു ശേഷം സഭാ മാനേജിങ് കമ്മിറ്റിയോഗം ചേരും. 11.30നു പള്ളിയിൽ നിന്നു സമ്മേളന നഗരിയിലേക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാഹന ഘോഷയാത്ര. 12.15നു വെട്ടിക്കൽ സെന്റ് ഗ്രിഗോറിയോസ് നഗറിൽ മല ങ്കര മെത്രാപ്പൊലീത്തയെയും മെത്രാ പ്പൊലീത്തമാരെയും സ്വീകരിക്കും. ഒന്നിനു യോഗനടപടികൾ ആരംഭിക്കും.

കോട്ടയം പഴയ സെമിനാരി അധ്യാപകൻ ഫാ.ഡോ.ഏബ്രഹാം വർഗീസ് ധ്യാനം നയിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ കൽപന വായിക്കും. തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രതിനിധി കളെ അഭിസംബോധന ചെയ്യും. ശേഷം മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

സഭാ മാനേജിങ് കമ്മിറ്റി നാമനിർദേ ശം ചെയ്ത ഫാ. അനീഷ് കെ. സാം, ഫാ.എ.എ.എൽദോസ്, ഫാ. സാംജി ടി. ജോർജ്, ഫാ.ഷിബു വേണാട് മത്തായി, തോമസ് പോൾ റമ്പാൻ, യാക്കോബ് തോമസ് റമ്പാൻ എന്നിവരാണു സ്ഥാനാർഥികൾ. സഭയുടെ ലോകമെമ്പാടു മുള്ള പള്ളികളിൽ നിന്നെത്തുന്ന പ്രതിനിധികൾ ഇവരിൽ നിന്നു 4 പേരെ തിരഞ്ഞെടുക്കും. 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടുന്നവരെയാണു തിരഞ്ഞെടുക്കുക. മുഖ്യവരണാധികാരി കെ.ടി.ചാക്കോയുടെ നേതൃത്വത്തിലാ ണു വോട്ടിങ് നടക്കുക. അസോസിയേ ഷനിൽ പങ്കെടുക്കുന്നവർക്കു ബാലറ്റിലൂടെയും വിദേശ ഭദ്രാസനങ്ങളിലെ അംഗങ്ങൾക്കു ഓൺലൈനായും വോട്ട് ചെയ്യാം.

Be the first to comment

Leave a Reply

Your email address will not be published.


*