ആർച്ചുബിഷപ്പ് ആഞ്ചലോ അക്കാറ്റിനോ കൊളംബിയയിലെ പുതിയ അപ്പോസ്തോലിക് ന്യൂൺഷ്യോ

കൊളംബിയയിലെ വത്തിക്കാന്റെ പുതിയ അപ്പോസ്തോലിക് ന്യൂൺഷ്യോ ആയി ആർച്ചുബിഷപ്പ് ആഞ്ചലോ അക്കാറ്റിനോയെ നിയമിച്ചു. ഓഗസ്റ്റ് 15-ന് ആണ് ലെയോ പതിനാലാമൻ പാപ്പ പുതിയ നിയമനം നടത്തിയത്. മുമ്പ് ബൊളീവിയയിലെയും തുടർന്ന് ടാൻസാനിയയിലെയും അപ്പോസ്തോലിക് ന്യൂൺഷ്യോ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ആർച്ചുബിഷപ്പ് ആഞ്ചലോ അക്കാറ്റിനോ.

പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ഫോർ ജനറൽ അഫയേഴ്‌സ് ആയി ചുമതലയേൽക്കുന്നതിനായി മാർച്ച് മാസത്തിൽ കൊളംബിയൻ സ്ഥാനപതി സ്ഥാനം ഒഴിഞ്ഞ മോൺസിഞ്ഞോർ പൗലോ റുഡെല്ലിക്ക് പകരക്കാരനായാണ് ഈ നിയമനം. 1966-ൽ ഇറ്റലിയിൽ ജനിച്ച അദ്ദേഹം 1990-ൽ വൈദികനായി പട്ടം സ്വീകരിച്ചു. തുടർന്ന് വത്തിക്കാന്റെ നയതന്ത്ര സേവനരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം പെറു, യുഎസ്എ, തുർക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ വത്തിക്കാൻ എംബസികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൊളംബിയയിലെ സഭയും ഭരണകൂടവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിനും, രാജ്യത്തെ സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനും അദ്ദേഹത്തിന്റെ ദീർഘകാല നയതന്ത്ര പരിചയം സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*