സെപ്റ്റംബർ എട്ടുവരെയാണ് 11 ദിവസങ്ങളിലായി തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. 29ന് വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ് ഡോ. തിയോഡോർ സഖായരാജ് കൊടിയേറ്റും. തുടർന്ന് മലയാളത്തിലും മറ്റ് തദ്ദേശീയ ഭാഷകളിലും വിശുദ്ധ കുർബാനയും ഉണ്ടാകും.
തിരുനാള്‍ ദിവസങ്ങളില്‍ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളില്‍ പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട് എന്ന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. സി. ഇരുദയരാജ് അറിയിച്ചു

Be the first to comment