കൊച്ചി: തെരുവുനായ് നിയന്ത്രണം സംബന്ധിച്ച കേസിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും കക്ഷിചേർക്കാൻ ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ചിട്ടുള്ള കേസിൽ തദ്ദേശസ്ഥാപനങ്ങളെ കക്ഷി ചേർക്കുന്നത്.
ഇതിനുള്ള അപേക്ഷ വ്യാഴാഴ്ചയ്ക്കകം സമർപ്പിക്കാൻ ജസ്റ്റീസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

Be the first to comment