തമിഴരെ വെടിവച്ചുകൊന്ന കർണാടകയുടെ മറുപടി അസ്വീകാര്യം: വിജയ്

ചെ​​​​ന്നൈ: മൃ​​​​ഗ​​​​വേ​​​​ട്ട​​​​ക്കാ​​​​രെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് മൂ​​​​ന്നു ത​​​​മി​​​​ഴ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്ന​​​​ശേ​​​​ഷം ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ മ​​​​റു​​​​പ​​​​ടി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്. ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ പോ​​​​സ്റ്റി​​​​ലൂ​​​​ടെ വി​​​​ജ​​​​യ് അ​​​​റി​​​​യി​​​​ച്ചു.

ക​​​​ർ​​​​ണാ​​​​ട​​​​ക ചാ​​​​മ​​​​രാ​​​​ഗ​​​​ന​​​​ഗ​​​​റി​​​​ലെ ഹാ​​​​നൂ​​​​ർ താ​​​​ലൂ​​​​ക്കി​​​​ൽ താ​​​​മ​​​​സി​​​​ച്ചു​​​​വ​​​​ന്ന ആ​​​​ന്ത​​​​ണി സാ​​​​മി, ജോ​​​​ൺ റോ​​​​സ് പീ​​​​റ്റ​​​​ർ, കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ ഓ​​​​ഗ​​​​സ്റ്റ് 15നാ​​​​ണ് മൃ​​​​ഗ​​​​വേ​​​​ട്ട ആ​​​​രോ​​​​പി​​​​ച്ച് വ​​​​നം​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്ന​​​​ത്.

കാ​​​​വേ​​​​രി വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേ​​​​ത​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണു സം​​​​ഭ​​​​വം. ത​​​​മി​​​​ഴ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​ട്ടും ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മൗ​​​​നം ഞെ​​​​ട്ടി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​ൻ എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*