മാ​സ​പ്പ​ടി കേ​സ്: എ​ട്ടി​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന; കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക റെ​യ്ഡ്

കോഴിക്കോട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ എ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി ഇ​ന്ന് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കേ​സി​ൽ ഇ​ഡി ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വ​ലി​യ പ​രി​ശോ​ധ​ന​യാ​ണി​ത്.

ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് കോ​ഴി​ക്കോ​ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ ന​ന്ദു​ലാ​ലി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഡി​ടി​പി​സി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു ന​ന്ദു​ലാ​ൽ.

മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ചാ​ർ​ജ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ത്തെ ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കോ​ട​തി അ​നു​മ​തി​യോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടു​ക​ളി​ലു​ൾ​പ്പെ​ടെ നേ​ര​ത്തെ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ണ​യെ ര​ണ്ട് ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. സ്വ​ത്തു​ക്ക​ൾ അ​റ്റാ​ച്ച് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം. സി​എം​ആ​ർ​എ​ല്ലി​ൽ നി​ന്ന് യാ​തൊ​രു സേ​വ​ന​വും ന​ൽ​കാ​തെ 2.78 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി എ​ക്‌​സാ​ലോ​ജി​ക് കൈ​പ്പ​റ്റി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ.

Be the first to comment

Leave a Reply

Your email address will not be published.


*