ഹൈദരാബാദ്: 21 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ഒളിപ്പിച്ച് യുവാവ്. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ രഹാനയാണ് കൊല്ലപ്പെട്ടത്. അഹമ്മദ് സലാം എന്ന 21 വയസുകാരനാണ് കൃത്യം ചെയ്തത്. ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.
തന്നെ ഉടന്‍ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് യുവതി സമ്മര്‍ദം ചെലുത്തിയതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. ഇരുവരും തമ്മില്‍ കുറച്ച് ആഴ്ചകളായി വിവാഹത്തിന്റെ കാര്യം പറഞ്ഞ് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. യുവതി താമസിച്ചുവന്നിരുന്ന വാടക വീട്ടിലെത്തി അഹമ്മദ് ഇവരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.
പൊലീസ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു കോള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ചാക്ക് തുറന്ന് പരിശോധനകള്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തത്. യുവതിയുടെ കുടുംബത്തില്‍ നിന്നാണ് അഹമ്മദിനെക്കുറിച്ച് പൊലീസ് അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

Be the first to comment