കൊച്ചി: അഭിഭാഷകന്റെ വയോധികനായ പിതാവിനെ കഴുത്തിലും വയറിലും കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ രണ്ടു ബന്ധുക്കളെ കോടതി റിമാന്‍ഡ് ചെയ്തു. മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവരാണ് റിമാന്റിലായത്.
മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസിനെ (80) ആണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹന്‍ദാസിന്റെ അഭിഭാഷകനായ മകന് ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്റെ വക്കാലത്ത് എടുത്തതാണ് അക്രമത്തിന് കാരണം.

Be the first to comment