തൃശൂരിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

തൃശൂർ: പാവറട്ടിയിൽ മകന്‍റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബെൻഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് ബെൻഹർ ഡോളിയെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*