ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ന​വൂ​ർ ചു​ള്ളാ​ള​ത്ത് ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ല്ല​റ സ്വ​ദേ​ശി അ​രു​ൺ (34) ആ​ണ് മ​രി​ച്ച​ത്. പു​ത്ത​ൻ​പാ​ലം റോ​ഡി​ൽ ചു​ള്ളാ​ളം മു​സ്ലീം പ​ള്ളി​യ്ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.45 നാ​യി​രു​ന്നു അ​പ​ക​ടം.

വീ​ട്ടി​ൽ നി​ന്ന് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്നു അ​രു​ൺ. തേ​മ്പാ​ടു​നി​ന്നും ക്വാ​റി​യി​ലേ​ക്ക് ജോ​ലി​ക്ക് പോ​യ അ​രു​ണും ക്വാ​റി​യി​ൽ നി​ന്നും പാ​റ ക​യ​റ്റി തേ​മ്പാ​മൂ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ ടി​പ്പ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചു​ള്ളാ​ള​ത്തു​വ​ച്ച് സു​ഹൃ​ത്താ​യ ടി​പ്പ​ർ ഡ്രൈ​വ​റെ ക​ണ്ട് അ​രു​ൺ കൈ ​കാ​ണി​ച്ചു. ആ ​സ​മ​യം ബൈ​ക്ക് തെ​ന്നി ടി​പ്പ​റി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ടി​പ്പ​റി​ന​ടി​യി​ലാ​യ യു​വാ​വി​ന്‍റെ ത​ല​യി​ലൂ​ടെ ട​യ​ർ ക​യ​റി ഇ​റ​ങ്ങി. അ​രു​ൺ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*