നെടുമ്പാശേരി: പഠിക്കാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ മാതാപിതാക്കള്‍ ചോദ്യം ചെയ്ത മനോവിഷമത്തില്‍ പതിനാലുകാരി തൂങ്ങി മരിച്ചു. കുന്നുകര പഞ്ചായത്തില്‍ ചാലയ്ക്കയില് വാടകയ്ക്ക് താമസിക്കുന്ന വിജീഷിന്റെ മകള്‍ പാര്‍വതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ ഉപയോഗിക്കാനായി വച്ചിരുന്ന മൊബൈല്‍ പിതാവ് ഷിജിന് വിളിച്ചപ്പോള്‍ എന്‍ഗേജ്ഡ് ആയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Be the first to comment