കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. കെ. നിഖിൽ ചന്ദ്രനെയാണ് (34) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം.
ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ക്വാർട്ടേഴ്സിൽ എത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

Be the first to comment