കൊച്ചി: റോഡ് നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ 72 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ നടപടി. ഒമ്പത് സ്ക്വാഡുകളായി തിരിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് 72 വാഹനങ്ങള്‍ക്കെതിരെ കേസ് എടുത്തത്.
പുലര്‍ച്ചെ നാലോടെ ആരംഭിച്ച മിന്നല്‍ പരിശോധനയില്‍ ഒരു കോടി രൂപ പിഴ ചുമത്തി. രാവിലെ പത്തു വരെ നീണ്ട എംവിഡിയുടെ പരിശോധനയില്‍ നികുതി വെട്ടിപ്പിന് പുറമേ മറ്റു നിയമലംഘനങ്ങളും കണ്ടെത്തി.
അനധികൃത ചരക്ക് കടത്തല്‍, എയര്‍ ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേട് വരുത്തല്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി. ഇനി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

Be the first to comment