തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,015 രൂപയിലും ഒരു പവൻ സ്വർണം 1,12,120 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
രാജ്യാന്തര വിപണിയിൽ സ്വർണത്തിനുണ്ടായ വിലയിടിവാണ് നിലവിൽ കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. വെള്ളി വിലയും സംസ്ഥാനത്ത് ഇടിഞ്ഞു. ഇന്ന് കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2500 രൂപയുമാണ് വില വരുന്നത്.

Be the first to comment