സ്വത്തുക്കളുടെയും മറ്റ് ആസ്തികളുടെയും നിയന്ത്രണം സർക്കാർ നിയോഗിക്കുന്ന പ്രത്യേക സംവിധാനത്തിന്റെ കീഴിലാക്കാൻ വഴിയൊരുക്കുന്ന നിർദേശങ്ങൾ സമ്മേളനം പ്രത്യേകം ചർച്ച ചെയ്തു. സഭകളുടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളെയും ആരാധനാലയങ്ങളെയും ബാധിക്കാനിടയുള്ള ഇത്തരം വ്യവസ്ഥകൾ ക്രൈസ്തവ സമൂഹത്തിൽ ഗൗരവമായ ആശങ്ക സൃഷ്ടിക്കുന്നതായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി വിശ്വാസികളുടെ സംഭാവനകളിലൂടെയും നിയമാനുസൃതമായി ലഭിച്ച വിദേശസഹായത്തിലൂടെയും രൂപപ്പെട്ട സഭകളുടെയും വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക സേവന സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെ മേൽ സർക്കാർ നിയന്ത്രണം വരാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് ഫിയാക്കൊനാ ആവശ്യപ്പെട്ടു. എഫ്.സി.ആർ.എ. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികളുടെ പേരിൽ ഒരു സഭയുടെയോ സ്ഥാപനത്തിന്റെയോ സ്വത്തവകാശവും മതപരമായ പ്രവർത്തനങ്ങളും അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

Be the first to comment