മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് എസ്പി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും

കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സ് എസ്പി എസ്. ശശിധരന്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. കേസിലെ 17 പരാതികളില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

30 പരാതികളില്‍ പ്രോസിക്യൂട്ട് ചെയ്യാവുന്ന ക്രമക്കേട് കണ്ടെത്തിയില്ലെന്നും ഇത് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചതായും അറിയിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റപത്രം നല്‍കാന്‍ വൈകുന്നുവെന്നുമുള്ള വിമര്‍ശനത്തോടെയാണ് എസ്പിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 2016ലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്‍റ് എം.എന്‍. സോമന്‍ അടക്കമുള്ള പ്രതികള്‍ അന്വേഷണത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*