പമ്പ: ശബരിമലയിൽ ചിങ്ങമാസ പൂജയ്ക്കായി ഇന്ന് വൈകിട്ട് നട തുറക്കും. ഔദ്യോഗികമായി തന്ത്രി സ്ഥാനം ഏറ്റെടുത്ത കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപം തെളിയിക്കും.
ചിങ്ങം ഒന്നിന് രാവിലെ അഞ്ചോടെ നട തുറക്കും. ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെയാണ്. മാസപൂജകൾക്ക് ശേഷം ഓഗസ്റ്റ് 21ന് നട അടച്ച ശേഷം ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ഓഗസ്റ്റ് 24 ന് വീണ്ടും തുറക്കും.

Be the first to comment