സംസ്കൃത സർവകലാശാല വി സിക്കെതിരായ പ്രതിഷേധം; സംയുക്ത പ്രസ്താവനയുമായി കേരളത്തിലെ മറ്റ് വി സിമാർ

സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ സംയുക്ത പ്രസ്താവനയുമായി കേരളത്തിലെ മറ്റ് വി സിമാർ. വൈസ് ചാൻസിലറെ ആക്രമിച്ചതിൽ ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നതാണ്. ക്രിമിനൽ പ്രവർത്തി ചെയ്തവർക്കെതിരെ കേസെടുത്തതായി കാണുന്നില്ല. തടിച്ചു കൂടിയവരിൽ മുഴുവനും വിദ്യാർഥികൾ ആയിരുന്നില്ലെന്നും വി സിമാരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.നിയമവിരുദ്ധ പ്രവർത്തികൾ ചെയ്തവർക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് സർക്കാരിനോടും ചാൻസിലറോടും ആവശ്യപ്പെട്ടു.

ഡോ.മോഹനൻ കുന്നുമ്മൽ,ഡോ. പി രവീന്ദ്രൻ, ഡോ.സജി ഗോപിനാഥ്, ഡോ.ഡി. മാവൂത്ത്, ഡോ.ജുനൈദ് ബുഷ്രി,ഡോ.കെ.കെ.സാജു, ഡോ.വി.പി.ജഗതിരാജ്, ഡോ.എ.ബിജുകുമാർ, ഡോ.ടി.സജിത റാണി, ഡോ.കെ.എസ്. അനിൽ, ഡോ.സി.ആർ. പ്രസാദ് എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

അതേസമയം, കാലടി സർവകലാശാലയിലെ സമരത്തിൽ വിസിക്ക് പ്രതീകാത്മക ശവമഞ്ചം ഒരുക്കിയെന്ന വാർത്തകൾ എസ്എഫ്ഐ നിഷേധിച്ചിരുന്നു. കോളജിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നാടകം അവതരിപ്പിച്ചത് വളച്ചൊടിച്ചതാണെന്ന് വിദ്യാർഥികൾ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ എസ്എഫ്ഐ സമരം നടത്തുന്നത്. 25 ദിവസമായി തുടരുന്ന സമരത്തിൻറെ ഭാഗമായി സിൻഡിക്കേറ്റ് യോഗത്തിന് എത്തിയ താത്കാലിക വി സി സിസാ തോമസിനെതിരെയും വിദ്യാർഥികൾ പ്രതിഷേധം നടത്തി. അതിനിടെ എസ്എഫ്ഐ പ്രവർത്തകർ വി സിക്ക് പ്രതീകാത്മക ശവമഞ്ചം ഒരുക്കി എന്ന് വാർത്തകൾ പരന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിൽ തന്നെ കയ്യേറ്റം ചെയ്തെന്നും മുറിയിൽ പൂട്ടിയിട്ടെന്നും വി സി സിസ തോമസ് പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*