കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സെക്യൂരിറ്റി ജീവനക്കാർ, ആംബുലൻസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീയണയ്ക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment