റാഞ്ചി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി കത്തയച്ചത്.
മാക്കിയത്. ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും ആർജെഡി നേതാവ് തേജസ്വി യാദവിന്റെയും കോലം കത്തിച്ചും പ്രതിഷേധം നടന്നു.
വിദ്യാർഥികളുമായി സർക്കാർ ആറ് തവണ ചർച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിച്ചിട്ടില്ല. അതേസമയം ചലച്ചിത്ര നടി കുനിക സദാനന്ദ് ഉൾപ്പെടെയുള്ളവരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. നിലവിൽ ആറ് ഉദ്യോഗാർഥികൾ നിരാഹാര സമരം തുടരുകയാണ്.

Be the first to comment