മ​ദ്യ​ത്തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി; ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി​എം​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി

കൊ​ല്ലം: മ​ദ്യ​ത്തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി​എം​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി എ​ക്സൈ​സ് മ​ന്ത്രി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. ബെ​വ്‌​കോ​യു​ടെ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ് വി​ഭാ​ഗം പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും.

റി​പ്പോ​ർ​ട്ട്‌ ഉ​ട​ൻ കൈ​മാ​റ​ണ​മെ​ന്നാ​ണ് ഓ​ഡി​റ്റ്‌ സം​ഘ​ത്തി​ന് ന​ൽ​കി​യ നി​ർ​ദേ​ശം. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കും. മ​ദ്യം വാ​ങ്ങാ​ൻ എ​ത്തി​യ ആ​ളി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​ര​ൻ 50 രൂ​പ അ​ധി​കം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് സം​ഭ​വം. അ​ധി​ക​മാ​യി വാ​ങ്ങു​ന്ന ദൃ​ശ്യം സ​ഹി​തം മ​ന്ത്രി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ട​പെ​ട​ൽ.

Be the first to comment

Leave a Reply

Your email address will not be published.


*