പശ്ചിമേഷ്യയിൽ ഡ്രോൺ യുദ്ധം പുതിയ തലത്തിലേക്ക്; ടാസ്‌ക് ഫോഴ്സ് ഫാൽക്കൺ സ്ട്രൈക്ക് പ്രഖ്യാപിച്ച് യുഎസ്

പശ്ചിമേഷ്യയിൽ ഡ്രോൺ യുദ്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ‘ടാസ്‌ക് ഫോഴ്സ് ഫാൽക്കൺ സ്ട്രൈക്ക് ‘ പ്രഖ്യാപനവുമായി യു എസ് സെൻട്രൽ കമാൻഡ്. അമേരിക്കയുടെ ആദ്യത്തെ ബഹുരാഷ്ട്ര, മൾട്ടി-ഡൊമെയ്ൻ ആക്രമണ ഡ്രോൺ ടാസ്‌ക് ഫോഴ്സാണ് ‘ടാസ്‌ക് ഫോഴ്‌സ് ഫാൽക്കൺ സ്‌ട്രൈക്ക്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടന്നുപോകുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി.

ഒരു കപ്പലിനും തങ്ങളുടെ അനുമതിയില്ലാതെ ഹോർമുസിലൂടെ കടന്നുപോകാൻ കഴിയില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ഹോർമുസിലെ പ്രധാന ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം നിർത്തിവച്ചെങ്കിലും കടലിടുക്കിന്മേൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണം ഉണ്ടെന്നാണ് ട്രംപിന്റെ വാദം. വിമാനവാഹിനിക്കപ്പലുകൾ ഇടയ്ക്കിടെ മാറ്റുന്നതു വഴി ഇറാനെതിരായ ഉപരോധം അനിശ്ചിതമായി നിലനിർത്താൻ സൈന്യത്തിന് കഴിയുമെന്ന് അമേരിക്ക.

അതിനിടെ ഹോർമുസ് പാതയിൽ യു.എ.ഇ എണ്ണകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണമുണ്ടായി. രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടു.
കപ്പലാക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഹോർമുസ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് ആക്രമണം.

Be the first to comment

Leave a Reply

Your email address will not be published.


*