യുഎഇയിൽ ഇന്ത്യക്കാർക്ക് സൗജന്യ വിസ; എങ്ങനെ അപേക്ഷിക്കാം

ഇന്ത്യക്കാരെ ആകർഷിക്കാൻ വൻ ആനുകൂല്യങ്ങളുമായി അബുദാബി സംസ്‌കാരിക, ടൂറിസം വകുപ്പ്. നിശ്ചിത ട്രാവൽ ഏജൻസികൾ വഴി അബുദാബിയിലേക്ക് അവധിക്കാല യാത്രകൾ ബുക്ക് ചെയ്യുന്ന ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ എൻട്രി വിസ നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമായി.

2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അബുദാബിയിൽ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും തങ്ങുന്ന രീതിയിൽ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്കാണ് സൗജന്യ വിസ അനുവദിക്കുന്നത്. വിസയുടെ മുഴുവൻ ചെലവും അബുദാബി ടൂറിസം വകുപ്പ് തന്നെ വഹിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം? പദ്ധതിയുടെ നിബന്ധനകൾ:

  • ഇന്ത്യയിൽ നിന്ന് യാത്രചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക്
  • അംഗീകൃത ട്രാവൽ ഏജൻസികളോ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകളോ വഴി ബുക്കിംഗ് നടത്തണം.
  • അബുദാബിയിലെ ഹോട്ടലുകളിൽ തുടർച്ചയായി കുറഞ്ഞത് മൂന്ന് രാത്രി തങ്ങുന്ന പാക്കേജും മടക്കയാത്രയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഉണ്ടായിരിക്കണം.

ഇന്ത്യ അബുദാബിയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ടൂറിസം വിപണികളിലൊന്നാണെന്നും കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ അബുദാബിയിലേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അബുദാബി ടൂറിസം വകുപ്പ് അന്താരാഷ്ട്ര ഓപ്പറേഷൻസ് ഡയറക്ടർ അബ്ദുള്ള യൂസഫ് പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 20,000 സൗജന്യ വിസകൾ വരെ നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾക്ക് ഓരോ വിസയ്ക്കും 285 ദിർഹം നിരക്കിൽ അബുദാബി ടൂറിസം വകുപ്പ് തുക തിരികെ നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*