ബിജെപി നേതാവിന്റെ ‘ലുങ്കിവാല’ അധിക്ഷേപ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ എംപിമാർ.

കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖ നേതാക്കള്‍ സ്ഥിരം ശൈലിയില്‍ നിന്ന് മാറി കേരളീയ ശൈലിയില്‍ മുണ്ടുടുത്ത് സഭയിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സംഭവത്തിന്റെ വീഡിയോ ജോണ്‍ ബ്രിട്ടാസ് എംപി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

‘ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്കാരമാണ്, ഞങ്ങളുടെ അഭിമാനമാണ്’ എന്ന് കുറിച്ചുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് ഈ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

മല്ലികാർജുൻ ഖാർഗെ, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ, വി. ശിവദാസ്, ഹാരിസ് ബീരാൻ, ക്രിസ്റ്റഫർ തിലക് എന്നിവർ മുണ്ടുടുത്തും, ജെബി മേത്തർ കേരളീയ ശൈലിയിലുള്ള സാരിയുടുത്തുമാണ് സഭയിലെത്തി ശ്രദ്ധേയരായത്.

ബിജെപി നേതാവ് സുഷ്മിത ദേവാണ് ദക്ഷിണേന്ത്യൻ വേഷത്തെ അവഹേളിച്ചുകൊണ്ട് ‘ലുങ്കിവാല’ പരാമർശം നടത്തിയത്. ഇത് സഭയുടെ അന്തസിനും ദക്ഷിണേന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, സംഭവത്തില്‍ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*