മുത്തങ്ങ കേസ് ; ശിക്ഷ ഇളവ് തേടിയ ഹരജി 17ന് ഹൈകോടതിയുടെ പരിഗണനയില്‍

മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്ര മഹാസഭ നേതാക്കളായ പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ മരവിപ്പിക്കുന്നത് സംബന്ധിച്ച അപേക്ഷ ഹൈകോടതി ആഗസ്റ്റ് 17ന് പരിഗണിക്കാൻ മാറ്റി.

അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച കല്‍പറ്റ സെഷൻസ് കോടതി ഉത്തരവിനെതിരെ എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനില്‍കുമാർ എന്നിവർ നല്‍കിയ അപ്പീല്‍ ഹരജിക്കൊപ്പമാണ് അപേക്ഷയും ജസ്റ്റിസ് എ. ബദറുദ്ദീൻ മാറ്റിയത്.

അപ്പീലില്‍ വാദത്തിനിടെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ട സാഹചര്യത്തില്‍ സി.ബി.ഐ അഭിഭാഷകൻറെ കൂടി നിർദേശം പരിഗണിച്ചാണ് കേസ് മാറ്റിയത്. ഗൂഢാലോചനക്കുറ്റം ‘പ്രഥമദൃഷ്ട്യ’ നിലനില്‍ക്കുമെന്ന് വിലയിരുത്തി സെഷൻസ് കോടതി ശിക്ഷ വിധിച്ചത് തെറ്റാണെന്നതടക്കമുള്ള വാദമാണ് ഹരജിക്കാർ ഉന്നയിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*