പു​രു​ഷ​ന്മാ​ർ​ക്ക് സീ​റോ ടി​ക്ക​റ്റ് ന​ൽ​കി പ​ണം വെ​ട്ടി​ച്ചു: കെ​എ​സ്ടി​സി ക​ണ്ട​ക്ട​ർ പി​ടി​യി​ൽ

കൊ​ച്ചി: കെ​എ​സ്‌​ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ യാ​ത്ര​ക്കാ​രാ​യ അ​ഞ്ച് പു​രു​ഷ​ന്മാ​ർ​ക്ക് സീ​റോ ടി​ക്ക​റ്റ് ന​ൽ​കി പ​ണം ത​ട്ടി​യ ക​ണ്ട​ക്ട​റെ ഇ​ൻ​സ്പെ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി. പെ​രു​മ്പാ​വൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് മൂ​വാ​റ്റു​പു​ഴ-​ആ​ലു​വ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ വി​ജ​യ​നെ​തി​രെ​യാ​ണ് ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​പ്പെ​ട്ടി സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി​യ ര​ണ്ട് പു​രു​ഷ​ന്മാ​രു​ടെ ടി​ക്ക​റ്റ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​യേ​ഷ് പോ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​വ സീ​റോ ടി​ക്ക​റ്റു​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ത​ങ്ങ​ൾ ടി​ക്ക​റ്റി​നു​ള്ള തു​ക ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ബ​സി​നു​ള്ളി​ൽ​ക്ക​യ​റി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റ് മൂ​ന്ന് പു​രു​ഷ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടി സ​മാ​ന രീ​തി​യി​ൽ സീ​റോ ടി​ക്ക​റ്റ് ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രും ക​ണ്ട​ക്ട​ർ​ക്ക് പ​ണം ന​ൽ​കി​യി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

Be the first to comment

Leave a Reply

Your email address will not be published.


*