എ​ലി​പ്പ​നി: പ​ത്തു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ മ​രി​ച്ചു 

കൂ​രാ​ച്ചു​ണ്ട്: എ​ലി​പ്പ​നി ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​ത്തു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് ഒ​ടി​ക്കു​ഴി പ​ള്ളി​ത്താ​ഴ​ത്ത് ഷൈ​നി ഷാ​ജു (57) ആ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ഈ ​മാ​സം ഒ​ന്നി​നാ​ണ് പ​നി കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് കൂ​രാ​ച്ചു​ണ്ട് സി​എ​ച്ച്സി​യി​ൽ വീ​ട്ട​മ്മ ചി​കി​ത്സ തേ​ടി​യ​ത്.

തു​ട​ർ​ന്ന് മൂ​ന്നി​ന് പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ഷാ​ജു. മ​ക​ൾ: അ​ലീ​ന. മ​രു​മ​ക​ൻ: സു​നി​ൽ തൂ​ങ്കു​ഴി. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ്, സാ​ലി, ആ​ന്‍റോ. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഒ​ൻ​പ​തി​ന് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.

Be the first to comment

Leave a Reply

Your email address will not be published.


*