കൊല്ലം: കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
പ്രതിയുടെ വീട്ടിൽ വച്ച് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തർക്കത്തിനിടയിൽ പ്രതി വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ആദർശിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയും തുടർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു.
കൊല നടത്തിയ ശേഷം പ്രതി തന്നെയാണ് നേരിട്ട് പോലീസിനെ വിവരമറിയിച്ചത്. നിലവിൽ പ്രതി കൊട്ടാരക്കര പോലീസിന്റെ കസ്റ്റഡിയിലാണ്.

Be the first to comment