ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴ്ന്ന സംഭവത്തില്‍, വിമാനം നിയന്ത്രിച്ചിരുന്നത് ഫസ്റ്റ് ഓഫിസര്‍ എന്ന് സൂചന. സ്റ്റാള്‍ ഒഴിവാക്കാന്‍ ഫസ്റ്റ് ഓഫിസര്‍ വിമാനം താഴേക്ക് തിരിച്ചു. പിന്നീട് ക്യാപ്റ്റന്‍ നിയന്ത്രണം ഏറ്റെടുത്തെന്നും സൂചനയുണ്ട്.
സംഭവത്തില്‍ എഎഐബി വിശദമായ അന്വേഷണം നടത്തുകയാണെന്ന് വ്യോമയാന മന്ത്രാലയം. മാധ്യമങ്ങളും പൊതുജനങ്ങളും നിഗമനങ്ങളില്‍ എത്തരുതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനാ ഫലവും പോസിറ്റീവ് എന്ന റിപ്പോര്‍ട്ടുകള്‍ വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
ഓഗസ്റ്റ് നാലിനാണ് വിമാനം യാത്രക്കിടെ 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴ്ന്നത്. അപകടത്തില്‍ 20 യാത്രക്കാര്‍ക്കും 4 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരുക്കേറ്റിരുന്നു. അതിനിടെ പരുക്കേറ്റ യാത്രക്കാര്‍ക്ക് സഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ എയര്‍ ഇന്ത്യ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയാന്‍ ഇരിക്കുന്ന സിഇഒ കാംപ്‌ബെല്‍ വില്‍സണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്.

Be the first to comment