മുഖ്യമന്ത്രി വിജയ്‌യുടെ ജനനായകൻ 317 കോടി കടന്നു; ഒടിടിയിലേക്ക് എത്ര ദിവസം ?

വിജയ് നായകനായ ‘ജനനായകൻ’ ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഓ​ഗസ്റ്റ് 21 ന് സ്ട്രീമിം​ഗ് ആരംഭിക്കും. ZEE5ലായിരിക്കും ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയർ. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കളോ ZEE5 പ്ലാറ്റ്ഫോമോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ആ​ഗോള ബോക്സോഫീസിൽ 317 കോടിയാണ് ജനനായകൻ ഇതുവരെ നേടിയത്. ആമസോൺ പ്രൈം വീഡിയോയിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികൾ കരാറിനെ ബാധിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ZEE5 സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഒടിടിയിലെത്തും. ഹിന്ദി ഡബ്ബ്ഡ് പതിപ്പ് പിന്നീട് സ്ട്രീമിംഗിനെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണ് ‘ജനനായകൻ’. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനിടെ അഴിമതിക്കും രാഷ്ട്രീയ ഗൂഢാലോചനകൾക്കുമെതിരെ പോരാടുന്ന വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്.

വെട്രി കൊണ്ടൻ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം മേനോൻ, പ്രിയാമണി, നരേൻ, രേവതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

2026 ജൂലൈ 23-നാണ് തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ‘ജനനായകൻ’ തിയറ്ററുകളിലെത്തിയത്. ഇന്ത്യയിൽ ആദ്യദിനം ചിത്രം ഏകദേശം 42.70 കോടി രൂപ നേടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*