25 വർഷം മുൻപ് വളരെ കുറച്ചുപേരുമായി ആരംഭിച്ച സെന്റ് തോമസ് ഡയോസിസ് ഇന്ന് അമേരിക്കയിലുടനീളം വലിയ വളർച്ച കൈവരിച്ചതുപോലെ, 100 വർഷങ്ങൾക്ക് മുൻപ് ചുരുക്കം ചില ആളുകളുമായി തുടങ്ങി ഇന്ന് പ്രൗഢിയോടെ നിൽക്കുന്ന എഡിൻബർഗ് നഗരത്തിന്റെ ചരിത്രവും സമാനമാണെന്ന് മേയർ ഒമർ ഓച്ചോവ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികൾ വേദിയിൽ അരങ്ങേറി. ഡി.എം.സി ഇടവകാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും വിജയികൾക്കുള്ള ട്രോഫി വിതരണവും തുടർന്ന് നടന്നു. ജനറൽ കോഓർഡിനേറ്റർ ജോസഫ് ബിജു സ്വാഗതവും ആന്റണി മാത്യു നന്ദിയും പറഞ്ഞു.

Be the first to comment