കോഴിക്കോട്: കൊയിലാണ്ടി വെങ്ങളത്ത് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുതായി നിർമാണം നടക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നുസംഭവം. ഷിബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Be the first to comment