പു​ലി​യും ക​ര​ടി​യും ഇ​റ​ങ്ങു​ന്ന കാ​ട്ടു​വ​ഴി​യി​ൽ കു​ടു​ങ്ങി കെ​എ​സ്ആ​ർ​ടി​സി; യാ​ത്ര തു​ട​രാ​നാ​യ​ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം

പു​ന​ലൂ​ർ: പു​ന​ലൂ​ർ- അ​ച്ച​ൻ​കോ​വി​ൽ വ​ന​മേ​ഖ​ല​യി​ൽ മ​രം വീ​ണ് പാ​ത ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് നാ​ല് മ​ണി​ക്കൂ​റോ​ളം കാ​ട്ടി​നു​ള്ളി​ൽ കു​ടു​ങ്ങി. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ കോ​ട്ട​ക്ക​യം ഭാ​ഗ​ത്തേ​ക്ക് ബ​സ് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

വ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി 11 കെ.​വി ലൈ​നി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധ​വും പൂ​ർ​ണ്ണ​മാ​യി നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. പു​ലി​യും ആ​ന​യും ക​ര​ടി​യും പോ​ലു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന ഈ ​മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ സി​ഗ്ന​ലു​ക​ൾ കൂ​ടി കി​ട്ടാ​തെ വ​ന്ന​തോ​ടെ ബ​സു​ക​ളി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി. അ​പ​ക​ട​വി​വ​രം പു​റം​ലോ​ക​മോ വ​നം​വ​കു​പ്പോ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രോ അ​റി​ഞ്ഞി​രു​ന്നി​ല്ല

ഒ​ടു​വി​ൽ അ​തു​വ​ഴി​യെ​ത്തി​യ ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ൻ ജീ​വ​ൻ പ​ണ​യം വെ​ച്ച് കാ​ട്ടു​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ധി​കൃ​ത​രെ​ത്തി റോ​ഡി​ലേ​ക്ക് വീ​ണ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് ബ​സി​ന് യാ​ത്ര തു​ട​രാ​നാ​യ​ത്

Be the first to comment

Leave a Reply

Your email address will not be published.


*