അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മം; ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് പ​ര​മോ​ന്ന​ത നേ​താ​വി​നെ സ​ന്ദ​ർ​ശി​ച്ചു

ടെ​ഹ്‌​റാ​ൻ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തൊ​ള്ള മൊ​ജ്ത​ബ ഖ​മേ​നി​യെ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ഖ​മേ​നി​യു​ടെ ഓ​ഫീ​സാ​ണ് ഞാ​യ​റാ​ഴ്ച ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ അ​യ​ത്തൊ​ള്ള മൊ​ജ്ത​ബ ഖ​മേ​നി​ക്ക് പ​രി​ക്കേ​റ്റെ​ന്നും അ​ദ്ദേ​ഹം അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം പ​ര​മോ​ന്ന​ത നേ​താ​വ് ഇ​തു​വ​രെ പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റാ​യു​ള്ള ത​ന്‍റെ മൂ​ന്നാം വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് പെ​സെ​ഷ്കി​യ​ൻ മൊ​ജ്ത​ബ ഖ​മേ​നി​യെ സ​ന്ദ​ർ​ശി​ച്ച​തെ​ന്നും ഇ​രു​വ​രും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന തീ​യ​തി വ്യ​ക്ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ യു​എ​സും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ആ​രം​ഭി​ച്ച യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യു​മാ​യി ഇ​റാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ധാ​ര​ണ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ഭാ​വി​യി​ലെ സാ​ധ്യ​ത​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യി ഖ​മേ​നി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് വ​ലി​യ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഖ​മേ​നി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​തും മീ​റ്റിം​ഗു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് വ്യ​ക്ത​മാ​ക്കി.

Be the first to comment

Leave a Reply

Your email address will not be published.


*