പാർക്കിങ്ങിനെ ചൊല്ലി തർക്കം; തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

തി​രു​വ​ന​ന്ത​പു​രം : വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രിച്ചു. പ​ര​വൂ​ർ കോ​ട്ട​പ്പു​റം ഉ​ഷ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബാ​ല​ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ (62) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വച്ച് മരിച്ചത്.

ക​ഴി​ഞ്ഞ ജൂ​ലൈ ആറിനാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബാ​ല​ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​നു​മു​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്ത​ത് പ്ര​തി​യാ​യ ഉ​ല്ലാ​സ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ കൈയിൽ ക​രു​തി​യി​രു​ന്ന വ​ലി​യ ക​ത്തി​യു​പ​യോ​ഗി​ച്ച് ഉ​ല്ലാ​സ് ബാ​ല​ച​ന്ദ്ര​ന്‍റെ ത​ല​യ്ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ട​സം പി​ടി​ക്കാ​ൻ എ​ത്തി​യ ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​നും സു​ഹൃ​ത്തി​നും ഈ ​ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ഒ​രു മാ​സ​മാ​യി വെന്‍റിലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബാ​ല​ച​ന്ദ്ര​ൻ ഞായറാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ശ്രീ​ക​ല​യാ​ണ് ഭാ​ര്യ; ഭ​ര​ത്, ഭാ​വ​ന എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് മ​ക​ളു​ടെ വ​സ​തി​യി​ൽ ന​ട​ക്കും. അതേസമയം പ്രതി ഉല്ലാസ് മോഹൻ (സായിപ്പ്–40) റിമാൻഡിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*