കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള ഇടപെടലുകൾ, സർക്കാരിന് പ്രശംസയുമായി ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ

Screenshot

നീണ്ടകര ഉൾപ്പെടെ തീര മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ നടത്തുന്ന വേഗതയേറിയതും പ്രശംസനീയവുമായ ഇടപെടലുകളെ അഭിനന്ദിച്ച് ലത്തീൻസഭ തിരുവനന്തപുരം ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ. കൊല്ലം രൂപതയുടെ 700-ാം വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളും ഉന്നയിച്ചപ്പോൾ തികഞ്ഞ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. “പത്തു ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്” എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*