ബം​ഗ​ളൂ​രുവിലേക്ക് പോയ കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു- മൈ​സു​രു എ​ക്‌​സ്പ്ര​സ്‌​വേ​യി​ൽ ബി​ഡ​ദി​ക്ക് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. ര​ണ്ട് പേ​ർ മ​രി​ച്ചു. ക​ണ്ട​ക്ട​ർ അ​രു​ൺ, ഡ്രൈ​വ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 20 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

കോ​ഴി​ക്കോ​ട് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡീ​ല​ക്സ് ബ​സാ​ണ് ഇ​ന്ന് രാ​വി​ലെ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. റോ​ഡി​നു ന​ടു​വി​ലെ സൈ​ൻ​ബോ​ർ​ഡി​ൽ ഇ​ടി​ച്ച് ബ​സ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ആ​റേ മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*