ജാ​ർ​ഖ​ണ്ഡി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം; സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

റാ​ഞ്ചി: നി​യ​മ​ന പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജാ​ർ​ഖ​ണ്ഡി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ജെ​പി​എ​സ്‌​സി, ജെ​എ​സ്എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ റാ​ഞ്ചി​യി​ൽ തു​ട​രു​ന്ന സ​മ​രം 14-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ വി​ഷ​യ​ത്തി​ൽ ലോക്സഭാ പ്രതിപക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ട​പെ​ട്ടു. സ​മ​ര​ക്കാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

റാ​ഞ്ചി​യി​ലെ ജ​യ്പാ​ൽ സിം​ഗ് മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ര​ണ്ടാ​ഴ്ച​യാ​യി വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. 14-ാം ജെ​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ജെ​പി​എ​സ്‌​സി-​ജെ​എ​സ്എ​സ്‌​സി സം​വി​ധാ​ന​ങ്ങ​ളി​ൽ സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.

സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് 11 അം​ഗ പ്ര​തി​നി​ധി സം​ഘ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ നി​യോ​ഗി​ച്ചു. എ​ട്ട് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ, ഒ​രു അ​ഭി​ഭാ​ഷ​ക​ൻ, ര​ണ്ട് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.

വി​ഷ​യം ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​നെ​തി​രെ ബി​ജെ​പി രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ൽ സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി എം​എ​ൽ​എ​മാ​ർ ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 10ന് ​നി​യ​മ​സ​ഭ വ​ള​യ​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 19 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Be the first to comment

Leave a Reply

Your email address will not be published.


*