ബംഗളൂരു: ബംഗളൂരുവിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു. പഴകിയ ഇറച്ചിയും പൂപ്പൽ ബാധിച്ച പച്ചക്കറിയും കാലാവധി കഴിഞ്ഞ പാൽ ഉത്പന്നങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കെതിരെ കർശന നിയമനടപടികൾ ആരംഭിച്ചു.
താജ് യെശവന്ത്പുർ, ഷാംഗ്ഗ്രി-ല, ലളിത് അശോക് തുടങ്ങിയ ഹോട്ടലുകളുടെ അടുക്കളകളിൽ നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തത്. കോഴിയിറച്ചി, ആട്ടിറച്ചി, പാൽ, തുടങ്ങി 35-ഓളം ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
വലിയ ഹോട്ടലുകൾ പരിശോധിച്ചാൽ മറ്റുള്ളവരും ജാഗ്രത പാലിക്കുമെന്ന് കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ അറിയിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ഒരു ഹോട്ടലും പരിശോധനയിൽ നിന്ന് ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Be the first to comment