ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട്: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ നെ​യ്യ് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചു വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം. നെ​യ്യ് ക്ര​മ​ക്കേ​ടി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. വി​ഷ​യം ബോ​ർ​ഡ് യോ​ഗം പ​രി​ശോ​ധി​ച്ചു. പു​റ​ത്തു നി​ന്ന് നെ​യ്യ് വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു തീ​രു​മാ​നി​ച്ചു.

ഭ​ക്ത​ർ കൊ​ണ്ടു​വ​രു​ന്ന നെ​യ്യ് സ​ന്നി​ധാ​ന​ത്തു ത​ന്നെ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കും. ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട് കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം അ​ജി​കു​മാ​റും അ​ന്യാ​യ ലാ​ഭ​മു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​രു​വ​രും ചേ​ർ​ന്ന് ഉ​യ​ർ​ന്ന വി​ല​യ്ക്ക് മി​ൽ​മ​യി​ൽ നി​ന്നു നെ​യ്യ് വാ​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കി. ഇ​തി​ലൂ​ടെ 2.27 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ടാ​യ​ത്. ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് മി​ൽ​മ​യ്ക്ക് ക​രാ​ർ ന​ൽ​കി​യ​തെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*