മദ്യപിച്ച് വാഹനമോടിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ദേശീയപാതയിൽ മദ്യപിച്ച് വാഹനമോടിച്ച കേസിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കാസർഗോഡ് പെരുമ്പള രാഗം നിവാസിൽ താമസക്കാരിയുമായ എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ജൂലൈ ഒന്നിന് അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ പൊലീസുകാർ ശ്രമിക്കുന്നതിനിടെ കാർ ഓടിച്ചുപോവുകയും, തുടർന്ന് മംഗൾപാടി ബന്തിയോട് ഭഗവതി നഗറിൽ വെച്ച് വീണ്ടും പരിശോധിച്ചപ്പോഴാണ് ധന്യ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തത്. തുടർന്ന് പൊലീസ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*