പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ത​ള്ളി; ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ടു​ത്ത മൂ​ന്ന് ദി​വ​സം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണം. സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ന് ക​സ്റ്റ​ഡി അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ഹ​ൻ​ദാ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദം ശ​രി​യ​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് സം​ഘ​പ​രി​വാ​ർ സ​ഹ​യാ​ത്രി​ക​നാ​യ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യ​ൽ , വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്ക​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, സ​മൂ​ഹ​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും മൂ​ന്ന് വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന​വ​യാ​ണ്. സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ താ​നാ​യി​രു​ന്നെ​ങ്കി​ൽ വെ​ടി​വ​ച്ചു കൊ​ല്ലു​മാ​യി​രു​ന്നെ​ന്നും ബ​ലാ​ത്സം​ഗം ഇ​ഷ്ട്‌​ട​പ്പെ​ടു​ന്ന​വ​രാ​ണ് അ​വി​ടെ സ​മ​രം ചെ​യ്യു​ന്ന​വ​രെ​ന്നു​മാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി​ന്‍റെ പ്ര​സ്ത‌ാ​വ​ന. ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Be the first to comment

Leave a Reply

Your email address will not be published.


*