ക്ഷേ​ത്ര​വ​രു​മാ​നം നാ​ടി​ന്‍റെ ന​ന്മ​യ്ക്കും വി​നി​യോ​ഗി​ക്ക​ണം: മ​ന്ത്രി

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​വ​രു​മാ​നം ക്ഷേ​ത്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നൊ​പ്പം നാ​ടി​ന്‍റെ ന​ന്മ​യ്ക്കും വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഗു​രു​വാ​യൂ​ർ തെ​ക്കേ​ന​ട​യി​ൽ ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​മി​ച്ച സ്റ്റേ​ജി​ന്‍റെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ ല​ഭി​ക്കു​ന്ന വ​രു​മാ​നം ആ ​ക്ഷേ​ത്ര​ത്തി​ന്‍റെ വി​ക​സ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം ആ ​ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ക​സ​ന​ങ്ങ​ൾ​ക്കു വി​നി​യോ​ഗി​ക്കു​ന്ന​താ​യും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഗു​രു​വാ​യൂ​രി​ൽ മാ​സ്റ്റ​ർ പ്ലാ​ൻ അ​നു​സ​രി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ത്ത് വി​ക​സ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഒ​ഴി​വ് ഉ​ട​ൻ നി​ക​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു​വി​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രെ ജീ​വ​ന​ക്കാ​ർ ചീ​ത്ത​വി​ളി​ക്കു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ചു നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ചീ​ത്ത​വി​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പാ​ർ​ട്ടി​വ്യ​ത്യാ​സ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*