വടക്കാഞ്ചേരിയിൽ 160 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ

തൃശൂർ: വടക്കാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. 160 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരത്തിനെ എക്സൈസ് സംഘം പിടികൂടി. വോൾവോ ബസിൽ കടത്തുകയായിരുന്ന നിരോധിത ലഹരിമരുന്ന് വടക്കാഞ്ചേരിയിൽവച്ചാണ് പിടികൂടിയത്.

ലഹരിമരുന്ന് എത്തിച്ച നൽക്കാൻ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും സംഘത്തിൽ മറ്റു ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും എക്സൈസ് സംഘം അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

മറ്റൊരു സംഭവത്തിൽ, വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനിലെ ഇരിപ്പിടത്തിന് ചുവട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

എക്സൈസും ആർപിഎഫും സംയുക്തമായി റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്. പരിശോധന ശക്തമാക്കിയതോടെ, ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് പ്രതി കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*