എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ്; സം​സ്ഥാ​ന​ത്ത് ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ൻ വൈ​കു​ന്നു

കോ​ഴി​ക്കോ​ട്: സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ വൈ​കു​ന്നു. എം​ബി​ബി​എ​സി​ന് നാ​ല​ര വ​ര്‍​ഷ​ത്തെ ഫീ​സ് മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കൂ​വെ​ന്ന ഉ​ത്ത​ര​വ് ആ​ണ് ഇ​തു​വ​രെ ന​ട​പ്പി​ലാ​കാ​ത്ത​ത്.

സം​സ്ഥാ​ന​ത്തെ ഫീ​സ് റ​ഗു​ലേ​റ്റ​റി ക​മ്മ​റ്റി, പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ത്ത​ത് കാ​ര​ണം സ്വാ​ശ്ര​യ​കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള പു​തി​യ ഫീ​സ് ഘ​ട​ന നി​ശ്ച​യി​ക്കാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ഞ്ച് വ​ർ‌​ഷ​ത്തെ ഇ​ടാ​ക്കു​ന്നു​ണ്ട്.

അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഫീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തി​രി​ച്ചു ന​ല്‍​ക​ണ​മെ​ന്നു​ള്ള ദേ​ശീ​യ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സ്റ്റേ ​വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ കാ​ര്യ​മാ​യ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*