തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ. നേതാവുമായ വിജയ്‌യും ഭാര്യ സംഗീതയും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഇതിനെത്തുടർന്ന് ഭർത്താവ് വിജയിയിൽ നിന്ന് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഗീത ചെങ്കൽപ്പട്ട് കുടുംബ കോടതിയെ സമീപിച്ചു. ഭർത്താവ് ഒരു നടിയുമായി വിവാഹേതരബന്ധം പുലർത്തിയിരുന്നു എന്നായിരുന്നു സംഗീത ഉന്നയിച്ച പ്രധാന ആരോപണം. ഇതേതുടർന്ന് വിജയ്‌യുടെ നായികയായി അഭിനയിച്ചിട്ടുള്ള സുഹൃത്തിനെതിരെ ആരോപണശരങ്ങൾ ഉയർന്നു
ഹർജി പരിഗണിച്ച ചെങ്കൽപട്ട് കുടുംബക്ഷേമ കോടതി, ഇരുവരോടും നേരിട്ട് ഹാജരാകാൻ നിർദേശിച്ച് കേസ് ഏപ്രിൽ 20-ലേക്ക് മാറ്റിയിരുന്നു. എന്നാൽ അന്ന് ഇരുവരും ഹാജരാകാതിരുന്നതിനാൽ കേസ് പിന്നീട് ജൂൺ 15-ലേക്ക് മാറ്റി മാറ്റി തുടർന്ന്, ഇരുവരും പൊതുമേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രശസ്ത വ്യക്തികളായതിനാൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരുപക്ഷത്തെയും അഭിഭാഷകർ കോടതിയെ സമീപിച്ചു. ഇതനുസരിച്ച് കേസ് വീണ്ടും പരിഗണിച്ച കോടതി, വീഡിയോ കോൺഫറൻസിലൂടെ ഇരുവർക്കും പങ്കെടുക്കാൻ അനുവാദം നൽകി. ഇതിനായി ആവശ്യമായ ഓൺലൈൻ വിവരങ്ങൾ സമർപ്പിച്ച ശേഷം വാദം കേൾക്കൽ ആരംഭിച്ചു
തുടർന്ന്, ഇരുവരും പൊതുമേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രശസ്ത വ്യക്തികളായതിനാൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരുപക്ഷത്തെയും അഭിഭാഷകർ കോടതിയെ സമീപിച്ചു. ഇതനുസരിച്ച് കേസ് വീണ്ടും പരിഗണിച്ച കോടതി, വീഡിയോ കോൺഫറൻസിലൂടെ ഇരുവർക്കും പങ്കെടുക്കാൻ അനുവാദം നൽകി. ഇതിനായി ആവശ്യമായ ഓൺലൈൻ വിവരങ്ങൾ സമർപ്പിച്ച ശേഷം വാദം കേൾക്കൽ ആരംഭിച്ചു
ആദ്യം സംഗീതയുടെ ഭാഗത്തുനിന്നുള്ള വാദമാണ് വീഡിയോ കോൺഫറൻസിലൂടെ കോടതി കേട്ടത്. കോടതി നടപടികൾക്കാവശ്യമായ പ്രത്യേക സാങ്കേതിക ക്രമീകരണങ്ങൾ ഒരുക്കിയ ശേഷമാണ് വിചാരണ ആരംഭിച്ചത്. വിജയ് ഹാജരാകുന്നതിൽ ഉണ്ടായ താമസത്തെ തുടർന്ന് നടപടികൾ അൽപസമയം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരായ സംഗീത, ഏകദേശം 20 മിനിറ്റോളം ജഡ്ജിക്ക് മുന്നിൽ വിശദീകരണം നൽകി. തുടർവാദം കേൾക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു
തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി. ജോസഫ് വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന ഹർജി, സംഗീത പിൻവലിച്ചതിനെ തുടർന്ന് കോടതി തുടർപരിഗണനയിൽ നിന്ന് ഒഴിവാക്കിയാതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരായ സംഗീത, ഹർജി പിൻവലിക്കാനുള്ള കാരണങ്ങൾ കോടതിയെ അറിയിക്കുകയുണ്ടായി എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു

Be the first to comment