കൊച്ചി: എറണാകുളം പിപി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകളില്‍ ഇടിച്ച് അപകടം. കാര്‍ യാത്രികരായ നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. അപകടത്തിൽ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിസുരക്ഷാസേനാഗങ്ങള് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Be the first to comment