അ​ർ​ജു​ൻ ആ​യ​ങ്കി​യെ എ​ത്ര​യും പെ​ട്ടെ​ന്ന് പി​ടി​കൂ​ടും: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഗു​ണ്ടാ നേ​താ​വ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ എ​ത്ര​യും പെ​ട്ടെ​ന്ന് പി​ടി​കൂ​ടു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. എ​ത്ര​കാ​ലം ഒ​രാ​ൾ​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സാ​ധി​ക്കു​മെ​ന്നും, നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ പോ​ലീ​സ് അ​യാ​ളെ പി​ടി​കൂ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും മു​ഖ്യ​മ​ന്ത്രി​യും ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​യും അ​ടി​യ​ന്ത​ര​വും ശ​ക്ത​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും, കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൂ​ടാ​തെ, ശ​ബ​രി​മ​ല​യി​ലെ നെ​യ് ക്ര​മ​ക്കേ​ടി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. ദേ​വ​സ്വം വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​റു​ടെ ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*