രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ 25,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു; ത​ഹ​സി​ൽ​ദാ​ർ​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം

ക​ണ്ണൂ​ർ: ചെ​റു​പു​ഴ മീ​ന്തു​ള്ളി കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഗു​രു​ത​ര ആ​രോ​പ​ണം. ചെ​റു​പു​ഴ റി​വ​ർ റാ​ഫ്റ്റി​ങ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​നൂ​പ് വി.​എ ആ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കു​മെ​ന്ന് അ​നൂ​പ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ 25,000 രൂ​പ ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് ത​ഹ​സി​ൽ​ദാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. ആം​ബു​ല​ൻ​സ് ത​ങ്ങ​ൾ നേ​രി​ട്ട് ഏ​ർ​പ്പാ​ടാ​ക്കാ​മെ​ന്ന് റാ​ഫ്റ്റിം​ഗ് ടീം ​അ​റി​യി​ച്ചെ​ങ്കി​ലും, പ​ണ​മാ​യി ത​ന്നെ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ത​ഹ​സി​ൽ​ദാ​റു​ടെ മ​റു​പ​ടി.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് ഒ​ടു​വി​ൽ 10000 രൂ​പ ന​ൽ​കി​യെ​ന്നും അ​നൂ​പ് പ​റ​ഞ്ഞു. ഈ ​തു​ക പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി​ന്നീ​ട് തി​രി​കെ ന​ൽ​കി​യെ​ന്നും അ​നൂ​പ് വ്യ​ക്ത​മാ​ക്കി. ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ചെ​റു​പു​ഴ വാ​ർ​ഡ് മെ​മ്പ​ർ അ​നീ​ഷ് ആ​ന്‍റ​ണി​യും ശ​രി​വെ​ച്ചി​ട്ടു​ണ്ട്. അ​നൂ​പി​ന്‍റെ വാ​ട്ട​ർ റെ​പ്പ​ല്ലി​ങ് ആ​ക്ടി​വി​റ്റി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും രാ​ജേ​ഷ് ചെ​റു​പു​ഴ​യി​ൽ എ​ത്തി​യ​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​ഹ​സി​ൽ​ദാ​ർ രം​ഗ​ത്തു​വ​ന്നു. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ആം​ബു​ല​ൻ​സ് ചെ​ല​വു​ക​ൾ​ക്കാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു​വെ​ന്നും, ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റാ​ഫ്റ്റി​ങ് ടീ​മി​നോ​ടും തു​ക​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​തെ​ന്നു​മാ​ണ് ത​ഹ​സി​ൽ​ദാ​രു​ടെ വി​ശ​ദീ​ക​ര​ണം.

Be the first to comment

Leave a Reply

Your email address will not be published.


*