തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അർജുൻ ആയങ്കിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് മന്ത്രി കെ. മുരളീധരൻ. എത്രകാലം ഒരാൾക്ക് ഒളിവിൽ കഴിയാൻ സാധിക്കുമെന്നും, നിയമപരമായ നടപടികളിലൂടെ പോലീസ് അയാളെ പിടികൂടുക തന്നെ ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും അടിയന്തരവും ശക്തവുമായ ഇടപെടലുകളാണ് നടത്തുന്നതെന്നും, കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
കൂടാതെ, ശബരിമലയിലെ നെയ് ക്രമക്കേടിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ദേവസ്വം വിജിലൻസ് കമ്മീഷണറുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment